ഐഫോൺ Xനു സമാനമായ ക്യാമറ യൂണിറ്റുമായി Mi A2, MWC 2018ൽ ലോഞ്ച് ചെയ്യും.

അടുത്തിടെ ഷവോമിയുടെ വളരെ പോപ്പുലർ ആയ Mi A1 ന്റെ അടുത്ത പതിപ്പായ Mi A2 ലോഞ്ച് ചെയ്യാൻ പോവുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ Mi A2 വിന്റെതെന്നു തോന്നിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. നേരത്തെയുള്ള റിപ്പോർട്ടുകളും, രുമറുകളും പരിശോധിക്കുമ്പോൾ ഫോൺ Mi A2 ആണെന്നുറപ്പിക്കാം.

Mi A2 leaked image

Mi A2 leaked image front

ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട Mi A2 വിന്റെ ചിത്രത്തിൽ നിന്ന്, ഫോണിന് 18:9 ആസ്പെക്ട റേഷിയോ ഉള്ള സ്‌ക്രീനാണ് ഉള്ളത് ഫോണിന്റെ മുൻവശം റെഡ്മി 5 പ്ലസിന് സമാനമാണ്. ഫോണിന്റെ പിൻവശത്തെ ക്യാമറാ യൂണിറ്റ് ഐഫോൺ Xന് സമാനമാണ്.

Mi A2 ഈ വർഷത്തെ മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കും. ഷവോമി യുടെ തന്നെ സർജ്ജ്‌ S2 ചിപ്‌സെറ്റ് ആൺ ഫോണിലുളത്.

facebook.com/­techlourmalayalam

Leave a Reply